Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

നാട്ടിലെത്തിയത് പതിനേഴ് വർഷത്തിന് ശേഷം; പ്രവാസിക്ക് വൻ സ്വീകരണമൊരുക്കി നാട്ടുകാരും

pravasi

Kerala

നാട്ടിലെത്തിയത് പതിനേഴ് വർഷത്തിന് ശേഷം; പ്രവാസിക്ക് വൻ സ്വീകരണമൊരുക്കി നാട്ടുകാരും

മലപ്പുറം: കുടംബം പോറ്റാൻ നാടുവിട്ടുപോകുന്ന പ്രവാസിക്ക് നാട്ടുക്കാർ ഇതിലും മികച്ച സ്വീകരണം എങ്ങനെയാണ് നൽകുക. അപരിചിതരായ പുത്തൻ തലമുറ തനിക്ക് നൽകിയ സ്വീകരണത്തിന്റെ ഹാങ് ഓവർ ഈ സാധാരണക്കാരനായ പ്രവാസി. മലപ്പുറം എടവണ്ണപ്പാറക്കടുത്തുള്ള മുണ്ടുമുഴിയിലെ വള്ളിക്കാട് അക്ബർ ഹാജിയെന്ന പ്രവാസിക്ക് നാട്ടിലെ ജനം നൽകിയത് വൻ സ്വീകരണമാണ്. 17 വർഷമായി നാടുകാണാതെ റിയാദിൽ പ്രവാസം നയിച്ച അക്ബർ ഹാജിയെന്ന ഹാജിയാർക്ക് നാട്ടൊട്ടുക്കും വൻ സ്വീകരണം നൽകി. നൂറ്കണക്കിന് വാഹനങ്ങളുടെ അകമ്പടിയും അനൗൺസ്‌മെന്റും ബാൻഡടിയുമൊക്കെയായി ഒരു നാട് മുഴുവനും ഹാജിയാരെ വരവേറ്റു. ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികൾ സ്വപ്നം കാണുന്ന വരവേൽപ്പ്.

വരവേൽപ്പിന് മുമ്പ് തന്നെ ഹാജിയാരുടെ വരവ് കാത്ത് നാട്ടുക്കാർ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റും ഹാജിയാരെ കുറിച്ചുള്ള ഓഡിയോ നാട്ടുകാർ പ്രചരിപ്പിച്ചു. നർമ്മംകലർന്ന അനൗൺസ്‌മെന്റാണ് ഇതിനായി പ്രചരിപ്പിച്ചത്. നാട്ടിൽപണിയെടുത്തു കൊണ്ടിരിക്കെ ഗൾഫിലേക്ക് പോയ ഹാജിയാരുടെ ജീവിതം വളരെ സരസമായി ഈ ഓഡിയോയിൽ അവതരിപ്പിച്ചു.

ആ രസകരമായ ഓഡിയോ ഇതാ…


പിന്നീട് ഹാജിയാരെ വീടുവരെ അകമ്പടിയോടെ സ്വീകരിച്ചു.ഗൾഫിലെ സുഹൃത്തുക്കളും ഹാജിയാർക്ക് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹാജിയാരെ കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ന്യൂജനറേഷൻ കുട്ടികൾ സെൽഫിയെടുത്തും തുള്ളിച്ചാടിയും ഹാജിയാരുടെ വരവ് ആഘോഷമാക്കി.
ഹാജിയാർക്ക് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ കൊടുത്ത സ്വീകരണം.

സാമ്പത്തിക പ്രതിസന്ധിയാണ് ഹാജിയാരെ ഇത്രയുംകാലം ഗൾഫിൽ തന്നെ നിർത്തിച്ചത്. ഭാര്യയേയും മക്കളെയും ഗൾഫിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ അസുഖം ബാധിച്ച ഉമ്മയെ ഒന്നര പതിറ്റാണ്ടിലേറെയായി ഹാജിയാർ നേരിൽ കണ്ടിട്ട്.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top