കോടതി വിധി ലംഘിച്ചു: പ്രീത ഷാജി 100 മണിക്കൂർ കിടപ്പുരോഗികളെ പരിചരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
ഹൈക്കോടതി വിധി ലംഘിച്ചതിന് പിഴയായി സർഫാസി നിയമത്തിന്റെ ഇര പ്രീതാ ഷാജിയും ഭർത്താവും 100 മണിക്കൂർ സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരു ദിവസം തുടർച്ചയായി ആറ് മണിക്കൂർ വീതമാണ് പരിചരിക്കേണ്ടത്.
വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക് വിട്ടുനൽകണമെന്ന് കാണിച്ച് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കോടതി ഉത്തരവ് അനുസരിക്കാത്തതിന് ക്ഷമ ചോദിക്കുന്നതായി പ്രീത കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.