ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു

  • 22
    Shares

ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ചെന്നൈയിൽ നിന്നുമാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് എത്തിയത്. വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കൽ ഏരിയായിൽ എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു

തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ ശേഷം ഏഴിന് രാവിലെ ഒമ്പത് മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും.

10.10ന് തൃശ്ശൂരിലേക്ക് തിരിക്കുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിൽ എത്തും. ക്ഷേത്രദർശനം പൂർത്തിയാക്കി 2.45ന് കൊച്ചിയിലെത്തി അവിടെ നിന്ന് ഡൽഹിക്ക് തിരിക്കും

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *