പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ചു; കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയി

പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിവികാരി ജോർജ് പടയാട്ടിക്കെതിരെ കേസ്. വടക്കേക്കര പോലീസാണ് 68കാരനായ വൈദികനെതിരെ കേസെടുത്തത്. സംഭവം പുറത്തായതോടെ വൈദികൻ ഒളിവിൽ പോയിരിക്കുകയാണ്

കുട്ടികൾ പള്ളിയിൽ പ്രാർഥിക്കാനെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. ാെരു മാസം മുമ്പാണ് സംഭവം. സ്‌കൂളിന്റെ മാനേജർ കൂടിയാണ് വൈദികൻ. സ്‌കൂളിലെ ഇടവേളകളിലാണ് ഒമ്പത് വയസ്സുള്ള കുട്ടികൾ പ്രാർഥനക്കായി പള്ളിയിലെത്തിയത്.

വൈദികന്റെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ഒരു പെൺകുട്ടി വിവരം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇവർ വീട്ടുകാർക്കും ചൈൽഡ് ലൈനും വിവരം കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് കുട്ടികൾ പീഡനത്തിന് ഇരയായതായി കണ്ടെത്തി. അതേസമയം വൈദികനെതിരെ കേസെടുക്കുന്നതിൽ രക്ഷിതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ല

ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലാണ് പീഡനവീരനായ വൈദികനെ കുടുക്കിയത്. കുട്ടികൾ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *