പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊച്ചിയിലും തൃശ്ശൂരിലുമായി പരിപാടികൾ

  • 13
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ട് പരിപാടികളാണ് സംസ്ഥാനത്ത് പ്രധാനമന്ത്രിക്കുള്ളത്. കൊച്ചിയിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ വിവിധ പദ്ധതികളുട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് ശേഷം തൃശ്ശൂരിൽ യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളജ് മൈതാനത്ത് ഇറങ്ങും. ഇവിടെ നിന്ന് റോഡ് മാർഗം കൊച്ചി റിഫൈനറിയിലേക്ക് പോകും. 2.35നാണ് ചടങ്ങ്. ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കൊച്ചിയിൽ നിന്ന് 3.30ന് ഹെലികോപ്റ്ററിൽ തൃശ്ശൂരിലേക്ക് പോകുന്ന മോദി തേക്കിൻകാട് മൈതാനത്ത് നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും. വൈകുന്നേരം 5.45ന് കൊച്ചിയിലേക്ക് മടങ്ങുന്ന അദ്ദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *