ഒടുവിൽ സന്ദർശനാനുമതി: മുഖ്യമന്ത്രി ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണും

Loading...
  • 7
    Shares

കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് ഒടുവിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചു. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയം, കേരളത്തിനുള്ള റേഷൻ വിഹിതം എന്നീ വിഷയങ്ങളിലാണ് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുക

തുടർച്ചയായി നാല് തവണ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. നീതി ആയോഗിന്റെ യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോഴും പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴും സന്ദർശനാനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല

നോട്ടുനിരോധന കാലം, 2017ലെ വരൾച്ചാ സഹായം തേടിയുള്ള കൂടിക്കാഴ്ച എന്നിവക്കും പ്രധാനമന്ത്രി സന്ദർശനാനുമതി നൽകിയിരുന്നില്ല. ഇത് വിവാദമാകുകയും ചെയ്തിരുന്നു. കേരളാ സർക്കാരും പ്രതിപക്ഷം ഒരുപോലെ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *