ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; നാല് പേർക്ക് പരുക്ക്

  • 21
    Shares

പാലക്കാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് നാല് പേർക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. തീ പിടിക്കുന്നത് കണ്ട യാത്രക്കാർ ബസിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

എന്നാൽ പരിഭ്രാന്തരായ ആളുകൾ വേഗത്തിൽ ബസിൽ നിന്നിറങ്ങുമ്പോഴുള്ള തിക്കിലും തിരിക്കിലും പെട്ടാണ് നാല് പേർക്ക് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം നടന്നത്.

ബസിന്റെ അടിയിൽ നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് ഡ്രൈവറും പുറത്ത് സ്‌റ്റോപ്പിലുണ്ടായിരുന്നവരും നടത്തിയ സമയോചിതമായ ഇടപെടലാണ് അപകം ഒഴിവാക്കിയത്. ബ് സ്റ്റോപ്പിന് സമീപത്തെ വീടുകളിൽ നിന്നും വെള്ളം എത്തിച്ചാണ് തീ അണച്ചത്. ബസിന്റെ ബാറ്ററി വയറിൽ നിന്നാണ് തീ പിടിച്ചത്. തീ ഉയരുന്നത് കണ്ടയുടനെ ഡീസൽ പൈപ്പ് മുറിച്ച് മാറ്റുകയായിരുന്നു.

ചിത്രം കടപ്പാട് മനോരമ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *