അന്തർ സംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു

അന്തർ സംസ്ഥാന സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരത്തെ തുടർന്ന് കെ എസ് ആർ ടി സിക്ക് വരുമാനം വർധിച്ചതായി നേരത്തെ വാർത്ത വന്നിരുന്നു.

ഓപറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ പേരിൽ പരിശോധന നടത്തുന്നതും വൻതുക പിഴയായി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം നടത്തിയത്.

കല്ലട ബസിൽ നിന്നും യാത്രക്കാർക്ക് നേരെ തുടർച്ചയായ അക്രമങ്ങൾ നടന്നതോടെയാണ് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇതര സംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ കർശന നിർദേശങ്ങൾ പുറത്തിറക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *