നിരക്ക് വർധന: നവംബർ ഒന്നു മുതൽ സ്വകാര്യ ബസ് സമരം

  • 16
    Shares

നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ 1 മുതൽ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചു. തൃശ്ശൂരിൽ ചേർന്ന ബസുടമകളുടെ കോർഡിനേഷൻ യോഗത്തിലാണ് തീരുമാനം. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം

വിദ്യാർഥികളുടെ കൺസഷൻ ചാർജ് 5 രൂപയാക്കി ഉയർത്തണമെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. ഇന്ധനവില വർധിച്ച അവസരത്തിൽ ബസുകൾ പുറത്തിറക്കാനാകാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു.

ബസ് നിരക്ക് ഒടുവിൽ വർധിപ്പിച്ചപ്പോൾ ഡീസൽ വില 62 രൂപയായിരുന്നു. പിന്നീട് 18 രൂപയോളം വർധിച്ച് ഇപ്പോൾ 80രൂപയിൽ വരെ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയല്ലാതെ മറ്റ് മാർഗമില്ലെന്നും വിഷയത്തിൽ സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു.

സ്വകാര്യ ബസ് സമരം


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *