പ്രിയനന്ദനനെ ആക്രമിച്ചത് ആർഎസ്എസുകാരൻ സരോവർ; അക്രമം വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

  • 16
    Shares

സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ചത് ആർ എസ് എസുകാരൻ സരോവർ എന്ന് പോലീസ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസാണ് പ്രതിയെ കുറിച്ചുള്ള വിവരം നൽകിയത്. ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം നടന്നത്. മർദിക്കുകയും തലവഴി ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു

പ്രിയനന്ദന് നേരെ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *