പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വിവിധ പരിപാടികൾ

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലേക്ക് എത്തും. മാനന്തവാടിയിൽ രാവിലെ 10.30ക്ക് നടക്കുന്ന യുഡിഎഫ് പൊതുയോഗമാണ് ആദ്യ പരിപാടി. പുൽപ്പള്ളിയിൽ നടക്കുന്ന കർഷക സംഗമത്തിൽ പ്രിയങ്ക സംസാരിക്കും. രാവിലെ പത്ത് മണിക്ക് കണ്ണൂരിൽ പ്രിയങ്ക വിമാനമിറങ്ങും

രാവിലെ 10.30യോടെ മാനന്തവാടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. 12.15ഓടെ പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. 1.30ന് പുൽപ്പള്ളിയിൽ കർഷക സംഗമം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിക്ക് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *