പ്രിയങ്ക ഗാന്ധി നാളെ വയനാട്; മണ്ഡലത്തിൽ നാല് പ്രചാരണ പരിപാടികൾ

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂരിൽ പ്രിയങ്ക വിമാനമിറങ്ങും

രാവിലെ 10.30യോടെ മാനന്തവാടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. 12.15ഓടെ പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. 1.30ന് പുൽപ്പള്ളിയിൽ കർഷക സംഗമം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിക്ക് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *