ബിജെപിയിലേക്ക് നിരവധി ‘പ്രമുഖർ’ വന്നിട്ടുണ്ട്; ലിസ്റ്റ് പറഞ്ഞ് ശ്രീധരൻ പിള്ള

  • 85
    Shares

താൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ബിജെപിയിലേക്ക് പ്രമുഖ നേതാക്കൾ വന്നിട്ടില്ലെന്ന് പറയുന്നത് തെറ്റാണെന്ന് പി എസ് ശ്രീധരൻ പിള്ള. കെപിസിസി നിർവാഹക സമിതി അംഗം ജി രാമൻ നായർ അടക്കം നിരവധി പ്രമുഖർ പാർട്ടിലേക്ക് എത്തിയിട്ടുണ്ട്

കെ പി സി സി അംഗം രാമൻ നായർ, ലോയേഴ്‌സ് കോൺഗ്രസ് നേതാവ് എംവിഎസ് നമ്പൂതിരി, സേവാ ദൾ സംസ്ഥാന സെക്രട്ടറി, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പ്രശസ്തരായ നിരവധി നേതാക്കൾ ബിജെപിയിലേക്ക് വന്നിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

സിപിഎമ്മിലെയും കോൺഗ്രസിലെയും പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം പാളിപ്പോയെന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രീധരൻ പിള്ള ലിസ്റ്റ് നൽകിയത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ പിള്ള ഇക്കാര്യം പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *