പി എസ് ശ്രീധരൻ പിള്ളക്കെതിരെ ബിജെപി നേതൃയോഗത്തിൽ വിമർശനം; സമരത്തിൽ നിന്ന് പിന്നോട്ടുപോയത് ഗുണം ചെയ്യില്ല
ശബരിമല സമരത്തിന് ബിജെപിക്ക് പൊതുസമൂഹത്തിൽ നിന്ന് പിന്തുണ ലഭിച്ചപ്പോൾ തന്നെ ഇപ്പോൾ നിലപാട് മാറ്റിയത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന് ബിജെപി നേതൃയോഗത്തിൽ വിമർശനം. സമരത്തിന്റെ വേദി മാറ്റിയതും രാഷ്ട്രീയപരമായി ദോഷം ചെയ്യുമെന്നാണ് നേതാക്കൾ വിമർശിച്ചത്.
സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെയാണ് കൂടുതൽ വിമർശനങ്ങളും. ശ്രീധരൻ പിള്ളയുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ ബിജെപിയെ പ്രതികൂട്ടിലാക്കി. കെ സുരേന്ദ്രന് വേണ്ടി അഭിഭാഷകനായിട്ട് പോലും ശ്രീധരൻ രംഗത്തിറങ്ങിയില്ലെന്നും ജില്ലാ അധ്യക്ഷൻമാർ വിമർശിച്ചു
അതേസമയം മുരളീധരന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻ പിള്ള വിഭാഗം മറുപടി നൽകിയത്. മുരളീധരന്റെ പ്രസ്താവന പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന വാർത്തകളെ ശരിവെക്കുന്നതായി മാറിയെന്ന് ചിലർ പറഞ്ഞു