തനിക്കെതിരെ കള്ളക്കേസ്, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കും: ശ്രീധരൻ പിള്ള

മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയതിന്റെ പേരിൽ കേസെടുത്തതിനെ വിമർശിച്ച് ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ള. തനിക്കെതിരെ സർക്കാർ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

കുറ്റം തെളിഞ്ഞില്ലെങ്കിൽ സിപിഎം നേതാവ് വി ശിവൻകുട്ടി മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. മതസ്പർധ വളർത്തുന്ന ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങലാണ് പറഞ്ഞത്. ഭീകരവാദികളെ പറയുമ്പോൾ മുസ്ലിം വിഭാഗത്തെ കുറിച്ചാണ് എന്നൊക്കെ പറയുന്നത് പൊതുപ്രവർത്തകരെ അപമാനിക്കാൻ വേണ്ടിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *