ജനാധിപത്യവിരുദ്ധമായ പാർട്ടി ഗ്രാമങ്ങളെ സിപിഎം തള്ളിപ്പറയണം: ശ്രീധരൻ പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ വ്യാപകമായി നടന്നതായി പി എസ് ശ്രീധരൻ പിള്ള. ഈ സാഹചര്യത്തിൽ ജനാധിപത്യവിരുദ്ധമായ പാർട്ടി ഗ്രാമങ്ങളെ സിപിഎം തള്ളിപ്പറയണം. നിരവധി പാർട്ടി ഗ്രാമങ്ങളാണ് കേരളത്തിലുള്ളത്. ഇന്ത്യൻ ഭരണഘടനയെക്കാൾ വലുത് അവർക്ക് പാർട്ടി ഭരണഘടനയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു

പാർട്ടി ഗ്രാമങ്ങളിൽ മറ്റ് പാർട്ടികളുടെ ഏജന്റുമാരെ നിർത്താൻ അനുവദിക്കാറില്ല. കള്ളവോട്ട് വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ബിജെപി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *