ഒരു സ്വിച്ച് അമർത്തിയാൽ പാക്കിസ്ഥാനിൽ ആർക്കും ടി വി കാണാനാകില്ല, മൊബൈൽ ഫോൺ ഉണ്ടാകില്ല: പി എസ് ശ്രീധരൻ പിള്ള

  • 236
    Shares

ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് പ്രചാരണ ആയുധമാക്കി ബിജെപി. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയാണ് ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം പ്രചാരണ വിഷയമാക്കിയത്.

പാക്കിസ്ഥാനായാലും ചൈന ആയാലും ഒരു ഏറ്റുമുട്ടലിന് വന്നാൽ ഇന്ത്യ പരീക്ഷിച്ച മിസൈൽ ഒന്ന് സ്വിച്ച് അമർത്തിയാൽ മതി. പാക്കിസ്ഥാനിൽ ആർക്കും പിന്നെ ടി വി കാണാൻ സാധിക്കില്ല. കമ്പിത്തപാൽ ഉണ്ടാകില്ല. മൊബൈൽ ഫോൺ ഉണ്ടാകില്ല. മൂന്ന് മിനിറ്റ് കൊണ്ട് അവയെല്ലാം നിശ്ചലമാക്കാൻ സാധിക്കുന്ന മഹാശക്തിയായി നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യാ രാജ്യം മാറിയെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *