മറ്റു പാർട്ടികളിലെ നേതൃനിരയിലുള്ളവർ ബിജെപിയിലേക്ക് വരുമെന്ന് പി എസ് ശ്രീധരൻ പിള്ള

  • 4
    Shares

മറ്റു പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ബിജെപിയിലേക്ക് ഉടനെ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. അവരുടെ വരവിനായി കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും പി എസ് ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു

നിലവിൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. കേന്ദ്രമന്ത്രിമാർ വിളിച്ചാൽ പോലും ആരും സംസാരിക്കാനില്ലാത്ത അവസ്ഥയാണ്. ജോലി ചെയ്തവരുടെ അവകാശമായ കൂലി പോലും സർക്കാർ പിടിച്ചുവാങ്ങുന്നു.

സ്ത്രീ പീഡനം മറച്ചുവെക്കുന്നതുവരെ കുറ്റമാണ്. എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടും സിപിഎം തന്നെ അന്വേഷിക്കുകയാണ്. ബിഷപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നു. രാഷ്ട്രീയത്തിനും മതത്തിനുമാണ് ഇവിടെ പ്രാധാന്യം നൽകുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *