പി എസ് ശ്രീധരൻ പിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ

  • 11
    Shares

പി എസ് ശ്രീധരൻ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ശ്രീധരൻ പിള്ള എത്തുന്നത്.

കുമ്മനം രാജശേഖരനെ മിസോറോം ഗവർണറായി നിയമിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് ഒഴിവുണ്ടായത്. രണ്ട് മാസത്തോളമായി സംസ്ഥാനത്ത് അധ്യക്ഷനില്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി.

വി മുരളീധരൻ, പി കെ കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കാണ് അധ്യക്ഷനെ നിശ്ചയിക്കുന്ന തീരുമാനം നീണ്ടുപോയത്. ഒടുവിൽ ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരൻ പിള്ളയെ നേതൃത്വം തീരുമാനിക്കുകയായിരുന്നു

ഇതിന് മുമ്പ് 2003-2006 കാലത്താണ് പി എസ് ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷ പദവി വഹിച്ചത്. നേരത്തെ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എ എൻ രാധകൃഷ്ണൻ, എം ടി രമേശ് തുടങ്ങിയവരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *