കെ പി ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള

  • 14
    Shares

ശബരിമല മരക്കൂട്ടത്ത് പുലർച്ചെ 1.45വരെ കുത്തിയിരിക്കുകയും പിൻമാറാനുള്ള പോലീസ് നിർദേശം അവഗണിക്കുകയും ചെയ്ത കെ പി ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ശബരിമലയുടെ പൈതൃകം ഓരോന്നായി സർക്കാർ തകർക്കുകയാണെന്ന് കെ പി ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയത് ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്ന വിചിത്രമായ ആരോപണവും ബിജെപി പ്രസിഡന്റ് ഉന്നയിച്ചു. സംസ്ഥാനത്തുള്ളത് രാക്ഷസ ഭരണകൂടമാണ്. നിരീശ്വരവാദികളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *