ശബരിമലയിൽ സംഘപരിവാറുകാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശ്രീധരൻ പിള്ള

Loading...
  • 6
    Shares

ശബരിമലയിൽ അയ്യപ്പദർശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. സർക്കാർ ശബരിമലയെ തകർക്കാൻ നോക്കുകയാണ്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പോലീസ് അറസ്റ്റ് നടപടി ദുരുപയോഗം ചെയ്തു

മനുഷ്യാവകാശങ്ങൾക്ക് വില കൽപ്പിക്കാതെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പോലീസ് നടത്തുന്നത്. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. മരണശേഷം കുടുംബങ്ങൾക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. ദേവസ്വം മന്ത്രി ശ്രീ നാരായണ ധർമത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ്. കെ സുരേന്ദ്രനും അതേ സമുദായക്കാരനാണ്. ഗുരു പറഞ്ഞത് അംഗീകരിച്ച് മന്ത്രി മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *