ശബരിമലയിൽ ഭക്തർക്ക് നേരെ സംഘ്പരിവാറിന്റെ കൊലവിളി; ശ്രീധരൻ പിള്ള കാണുന്ന കുറ്റം സർക്കാരിൽ മാത്രം

  • 10
    Shares

ശബരിമലയിൽ ഭക്തരെന്ന പേരിൽ തമ്പടിച്ചിരിക്കുന്ന സംഘ്പരിവാറുകാർ ദർശനത്തിനെത്തുന്ന സ്ത്രീകളെ കൊല്ലാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടും സർക്കാരിനെതിരെ ആരോപണമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമലയിലെത്തുന്നവർക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടുവെന്നാണ് ശ്രീധരൻ പിള്ള വിലപിക്കുന്നത്.

ദൈനംദിന കാര്യങ്ങളിൽ കടന്നുകയറിയതിന് സർക്കാർ മാപ്പ് ചോദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ക്രമസമാധാനത്തെ സംബന്ധിച്ച് ഗവർണറെ കണ്ട് പരാതി നൽകിയതായും ശ്രീധരൻ പിള്ള പറഞ്ഞു.

ഇന്ന് രാവിലെ സന്നിധാനത്ത് ദർശനത്തിനെത്തിയ സ്ത്രീയെ അടിച്ചു കൊല്ലാൻ സംഘ്പരിവാറുകാർ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. 52 വയസ്സായ സ്ത്രീക്ക് നേരെയായിരുന്നു ഇവരുടെ കൊലവിളി ആക്രോശം.

Leave a Reply

Your email address will not be published. Required fields are marked *