ശബരിമലയിലെ അജണ്ട വ്യക്തമാക്കിയ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 37
    Shares

ശബരിമലയിലെ ബിജെപിയുടെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കിയ വിവാദ പ്രസംഗത്തിൽ പി എസ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നന്മണ്ട സ്വദേശി നൽകിയ പരാതിയിലാണ് കേസ്

തന്ത്രിയെയും പ്രവർത്തകരെയും ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചതായും മതവികാരം ഇളക്കിവിടാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു. യുവമോർച്ചയുടെ പരിപാടിയിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം പുറത്തുവന്നിരുന്നു. തുലാമാസ പൂജക്കിടെ തന്ത്രി കണ്ഠര് രാജീവര് നട അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയത് തന്റെ ധൈര്യത്തിലാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു

ശബരിമല വിഷയം ബിജെപിക്ക് ഒരു സുവർണാവസരമാണെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതിയാണ് ബിജെപി നടത്തുന്നതെന്നും പ്രസംഗത്തിൽ പിള്ള പറഞ്ഞു. ബിജെപിയുടെ അജണ്ടയിൽ എല്ലാവരും വീണുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തിയിരുന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *