പുറത്തുവന്ന ശബ്ദരേഖയിൽ പ്രതികരിക്കാൻ സൗകര്യമില്ല: പി എസ് ശ്രീധരൻ പിള്ള
ശബരിമല വിഷയം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിൽ. പി എസ് ശ്രീധരൻ പിള്ള യുവമോർച്ച പരിപാടിയിൽ നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല വിഷയം ബിജെപിക്ക് വലിയ സുവർണാവസരമാണെന്നും കൃത്യമായ പ്ലാനാണ് ബിജെപി നടത്തുന്നത് എന്നുമാണ് പ്രസംഗത്തിൽ ശ്രീധരൻ പിള്ള പറയുന്നത്.
എന്നാൽ പുറത്തുവന്ന ശബ്ദരേഖയിൽ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തന്നോട് അഭിപ്രായം ചോദിച്ചവരോടെല്ലാം താൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു