പി എസ് സി ക്രമക്കേട്: പ്രണവിന്റെ ഫോണിലേക്ക് സന്ദേശമയച്ചത് പോലീസുകാരൻ

യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളെ പി എസ് സി പരീക്ഷയിൽ ക്രമക്കേട് നടത്താൻ സഹായിച്ചവരിൽ ഒരാൾ പോലീസുകാരൻ. പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരനായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളയച്ചത് പോലീസുകാരനായ ഗോകുൽ വി എം ആണെന്ന് കണ്ടെത്തി

പരീക്ഷാസമയം പ്രണവിന്റെ ഫോണിലേക്ക് മൂന്ന് നമ്പറുകളിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് പി എസ് സി വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ഗോകുലിന്റേതാണ്. എസ് എ പി ക്യാമ്പിലെ പോലീസുകാരനും പ്രണവിന്റെ അയൽവാസിയുമാണ് ഗോകുൽ. പ്രണവിനെ സഹായിക്കാൻ വേണ്ടി പുതിയ മൊബൈൽ കണക്ഷൻ എടുക്കാനായി ഗോകുൽ കടയിൽ നൽകിയത് പോലീസിന്റെ ഔദ്യോകിക നമ്പർ ആണ്

ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 7907508587, 9809269076 എന്നീ നമ്പറുകളിൽ നിന്നാണ് ഉത്തരങ്ങൾ സന്ദേശങ്ങളായി എത്തിയത്. പ്രണവിന്റെ നമ്പറിലേക്ക് 7907936722, 8589964981, 9809269076 എന്നീ നമ്പറുകളിൽ നിന്നാണ് സന്ദേശങ്ങൾ എത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *