പി എസ് സി പരീക്ഷാ തട്ടിപ്പ്: ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കുന്നു. പി എസ് സിയുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചതിന് പിറകെയാണ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നത്
നേരത്തെ ഇൻവിജിലേറ്റർമാരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ പട്ടികയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും.