പി സി സി ക്രമക്കേട്: സർക്കാരിനും പി എസ് സിക്കും ഹൈക്കോടതിയുടെ നോട്ടീസ്

പി എസ് സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും ഡിജിപിക്കും സിബിഐക്കും നോട്ടീസയച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാരും പി എസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആഴത്തിലുള്ള അന്വേഷണം സിബിഐക്ക് മാത്രമേ സാധിക്കുവെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു.

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രത്യേക സംഘം കേസിൽ അന്വേഷണം നടത്തിവരികയാണ്. കേസിൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *