പി എസ് സി തട്ടിപ്പ്: മുൻ വർഷങ്ങളെ പരീക്ഷകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. ഇതിനായി പി എസ് സിയോട് മുൻ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തെ പരീക്ഷകളുടെ പൂർണമായ വിവരങ്ങൾ ആവശ്യപ്പെട്ട് പി എസ് സെക്രട്ടറിക്കാണ് ക്രൈംബ്രാഞ്ച് കത്തയച്ചിരിക്കുന്നത്. സമാനമായ തട്ടിപ്പ് മുൻപരീക്ഷകളിലും നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.