മലയാളത്തിൽ പരീക്ഷകൾ നടത്താൻ തയ്യാറാണെന്ന് പി എസ് സി ചെയർമാൻ; സമരം വിജയത്തിലേക്ക്
മലയാളത്തിൽ പരീക്ഷകൾ നടത്താൻ പി എസ് സി തയ്യാറാണെന്ന് ചെയർമാൻ എം കെ സക്കീർ. പി എസ് സി പരീക്ഷകൾ മുഴുവൻ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് പി എസ് സി ചെയർമാന്റെ പ്രസ്താവന
മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷമാണ് ചെയർമാന്റെ പ്രസ്താവന. പി എസ് സിയുടെ കീഴിൽ നടത്തുന്ന മുഴുവൻ പരീക്ഷകളും മലയാളത്തിലാക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പി എസ് സി ചെയർമാൻ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കും
പരീക്ഷകൾ നടത്താൻ ചോദ്യങ്ങൾ തയ്യാറാക്കുന്ന അധ്യാപകരുടെയും പിന്തുണ ആവശ്യമാണെന്ന് പി എസ് സി ചെയർമാൻ പറഞ്ഞു. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പി എസ് സിക്ക് ഒരു കാലത്തും എതിർപ്പില്ലെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. ഇതോടെ ഐക്യമലയാള പ്രസ്ഥാനം നടത്തിവന്ന സമരം ഏതാണ്ട് വിജയിച്ചിരിക്കുകയാണ്.