ജാതിയമായി അധിക്ഷേപിച്ചു, വേദിയിൽ നിന്ന് തള്ളി താഴെയിട്ടു; പിടി തോമസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ

തൃക്കാക്കര എംഎൽഎ പിടി തോമസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഷീല ചാരു. പി ടി തോമസ് തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും വേദിയിൽ നിന്ന് തള്ളി താഴെയിട്ടുവെന്നുമാണ് അസി. കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഷീല ചാരു ആരോപിക്കുന്നത്.

മുണ്ടംപാലത്തെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു പി ടി തോമസിന്റെ ചെയ്തി. റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിടി തോമസിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു. നഗരസഭാ ചെയർപേഴ്‌സണെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം

ചടങ്ങ് നടക്കുന്ന മുണ്ടംപാലം ജംഗ്ഷനിലേക്ക് സിപിഐഎം പ്രവർത്തകർ പ്രതിഷേധം നയിക്കുകയും ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയും സംഘർഷമുടലെടുക്കുകയുമായിരുന്നു. ബഹളത്തിനിടക്ക് സ്ഥലത്തെത്തി താൻ വേദിയിലുണ്ടായിരുന്ന എംഎൽഎയോട് കാര്യം തിരക്കാൻ ചെന്നപ്പോഴാണ് ജാതിയ അധിക്ഷേപത്തിന് ഇരയായതെന്ന് ഷീല ചാരു പറയുന്നു

അടുത്തിടെയാണ് ഷീല ചാരു കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നത്. ഇതിന്റെ വൈരാഗ്യമാണ് ചെയർപേഴ്‌സണെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് സിപിഎം ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *