പിടിഎ റഹീം എംഎൽഎയുടെ മകനും മരുമകനും സൗദിയിൽ അറസ്റ്റിൽ; തനിക്കൊന്നുമറിയില്ലെന്ന് എംഎൽഎ
കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. റഹീമിന്റെ മകൻ ഷബീർ ടിപി, മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ദമാമിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കുഴൽപ്പണ കേസിൽ പിടിയിലായ ഒരാളിൽ നിന്നുള്ള വിവരമനുസരിച്ചാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് എംഎൽഎ പ്രതികരിച്ചു. അതേസമയം എംഎൽഎയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി