വസന്തകുമാറിന്റെ ഭാര്യയ്ക്ക് താത്പര്യമെങ്കിൽ എസ് ഐയായി നിയമനം നൽകുമെന്ന് മുഖ്യമന്ത്രി

  • 686
    Shares

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവൻ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിൽ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് സർക്കാർ ജോലി സ്ഥിരപ്പെടുത്തി നൽകുമെന്ന് അറിയിച്ചിരുന്നു. ഈ ജോലി താത്പര്യമില്ലെങ്കിൽ ഷീനക്ക് എസ് ഐ തസ്തികയിൽ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും. വീടും വീട്ടിലേക്കുള്ള വഴിയും സർക്കാർ നിർമിച്ച് നൽകും. മന്ത്രിമാരായ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *