പുൽവാമയിൽ കൊല്ലപ്പെട്ട വസന്തകുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

  • 76
    Shares

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന ബഹുമതികളോടെ ഭൗതിക ശരീരം ഏറ്റുവാങ്ങിയ ശേഷം വിലാപ യാത്രയോടെ വയനാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി എ കെ ശശീന്ദ്രനാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.

വസന്തകുമാർ പഠിച്ച ലക്കിടി സർക്കാർ എൽ പി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. ആയിരക്കണക്കിനാളുകളാണ് വീരമൃത്യു വരിച്ച ജവാനെ അവസാന നോക്കു കാണുന്നതിനായി എത്തിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഇ പി ജയരാജൻ, ടി പി രാമകൃഷ്ണൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാർ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

നേരത്തെ വിമാനത്താവളത്തിൽ ധീരജവാന് സി ആർ പി എഫ് അന്ത്യ യാത്ര നൽകിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *