ആർ എസ് എസ് കയ്യേറ്റത്തിനെതിരെ സമരം ചെയ്യുന്ന പുഷ്പാഞ്ജലി സ്വാമിയെ ആക്രമിച്ചതായി പരാതി; അമ്പതോളം ആർ എസ് എസുകാർക്കെതിരെ കേസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറ മഠത്തിന്റെ സ്ഥാപനം ആർ എസ് എസ് കയ്യേറിയതിൽ പ്രതിഷേധിച്ചു സമരം നടത്തുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയെ ആർ എസ് എസുകാർ കയ്യേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം നിരാഹാര സമരത്തിലായിരുന്നു. ശനിയാഴ്ച പടിഞ്ഞാറെ നടയിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു

സത്യഗ്രഹത്തിനായി പന്തൽ കെട്ടാൻ തുടങ്ങവെ അമ്പതോളം ആർ എസ് എസുകാർ എതിർപ്പുമായി എത്തുകയും സ്വാമിയെ കാണാനെത്തിയ ഭക്തരെ ആക്രമിക്കുകയും പന്തൽ പൊളിക്കുകയുമായിരുന്നു. സ്വാമിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമരം തുടരുമെന്ന് സ്വാമി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *