പുത്തുമലയിൽ എൻ ഡി ആർ എഫ് തെരച്ചിൽ അവസാനിപ്പിക്കുന്നു; തെരച്ചിൽ നിർത്താൻ കാണാതായവരുടെ ബന്ധുക്കളും സമ്മതിച്ചു

ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് വയനാട് പുത്തുമലയിൽ നിന്ന് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ദേശീയ ദുരന്ത നിവരാണ സേന അവസാനിപ്പിക്കുന്നു. ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരും. ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെയാണ്. ഇതിൽ നാല് പേരുടെ ബന്ധുക്കൾ തെരച്ചിൽ നിർത്തുന്നതിന് സമ്മതം അറിയിച്ചിരുന്നു.

ഒരു കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോൾ തെരച്ചിൽ തുടരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കൾ തൃപ്തി പ്രകടിപ്പിച്ചു. നാല് പേരുടെ കുടുംബങ്ങൾ തെരച്ചിൽ നിർത്താൻ സമ്മതം അറിയിച്ചപ്പോൾ കാണാതായ ഹംസയുടെ മകൻ ഒരിടത്തു കൂടി തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പച്ചക്കാട് ഭാഗത്ത് ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *