കേരളത്തിന് താങ്ങായി ഖത്തർ; 35 കോടിയുടെ ധനസഹായം

  • 28
    Shares

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഖത്തർ. ദുരിതാശ്വാസമായി ഖത്തർ കേരളത്തിന് 50 ലക്ഷം ഡോളർ(ഏകദേശം 35 കോടി രൂപ) നൽകും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയക്കെടുതിയിൽ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയും കൂടി ഈ തുക ഉപയോഗിക്കാമെന്ന് ഖത്തർ ഭരമകൂടം അറിയിച്ചു.

ഖത്തർ ചാരിറ്റിയിലൂടെ 95 ലക്ഷം രൂപയുടെ അടിയന്തര സഹായം നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ സാമൂഹിക പ്രവർത്തകരിൽ നിന്നും 7.6 കോടി രൂപ ധനസഹായം സമാഹരിച്ച് കേരളത്തിന് കൈമാറാനുള്ള നടപടികളും ഖത്തർ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *