കോഴിക്കോട് കൊടിയത്തൂരിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ചെങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽപെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു
മലപ്പുറം സ്വദേശി വിനു, ചെറുവാടി സ്വദേശി പുൽപറമ്പിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പുൽപറമ്പിൽ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. അനധികൃതമായാണ് ക്വാറി പ്രവർത്തിച്ചിരുന്നത്.