രഹ്ന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിലേക്ക്

  • 15
    Shares

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്താൽ ബിഎസ്എൻഎല്ലിലെ ജോലിയെ ബാധിക്കുമെന്നതിനാലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

ശബരിമല ദർശനത്തിനെത്തിയ സംഭവത്തിന് പിന്നാലെയായാണ് രഹ്നക്കെതിരെ പരാതി നൽകിയതും പോലീസ് കേസെടുത്തതും. വലിയ നടപ്പന്തൽ വരെ എത്തിയ രഹ്നക്ക് പ്രതിഷേധത്തെ തുടർന്ന് ശബരിമല ക്ഷേത്രത്തിലേക്ക് എത്താനാകാതെ മടങ്ങേണ്ടി വന്നിരുന്നു. ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് കേസിന് കാരണം.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *