രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പോലീസിന് നടപടികൾ സ്വീകരിക്കാം
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിൽ ദർശനത്തിന് വന്ന് വിവാദം സൃഷ്ടിച്ചയാളാണ് രഹ്ന ഫാത്തിമ. ഇവർ ഇതിന് മുമ്പായി ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ ഇട്ടിരുന്നു. ഇത് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.