മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യമല്ല ഇപ്പോഴെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്.
രഹ്നയെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിനാധാരമായ സമാന സ്വഭാവമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.