രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതിയിൽ എത്തിച്ചപ്പോൾ ജാമ്യത്തിലെടുക്കാൻ ആളില്ല

  • 68
    Shares

ശബരിമലയിലേക്ക് പോയി വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവിനെ ജാമ്യത്തിലെടുക്കാൻ ആളില്ല. ബിജെപി കടവന്ത്ര എരിയാ പ്രസിഡന്റ് പി ബി ബിജുവിനെ ഇന്നലെ എറണാകുളം അഡീ. മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചിരുന്നു. ജാമ്യത്തിലെടുക്കാൻ ആൾ വരാതിരുന്നതിനാൽ പ്രതിയെ റിമാൻഡിൽ വിട്ടു

രഹ്ന താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സാണ് ബിജു തകർത്തത്. പതിനായിരം രൂപ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കു. എന്നാൽ കോടതിയിൽ പ്രതിയെ എത്തിച്ചപ്പോൾ അഭിഭാഷകൻ പോലും ഹാജരായിരുന്നില്ല. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ബിജുവിനെ കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *