ശബരിമലയിലേക്ക് പുറപ്പെട്ട രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്തു

  • 54
    Shares

ശബരിമല കയറി സന്നിധാനത്തിന് അടുത്ത് വരെ എത്തിയ കൊച്ചി സ്വദേശിയായ യുവതി രഹ്ന ഫാത്തിമയുടെ വീട് ഒരു സംഘം അടിച്ചു തകർത്തു. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിന് നേരെയാണ് ആക്രമണം നടന്നത്. ആർ എസ് എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്

യുവതി ശബരിമല കയറിയതിൽ പ്രതിഷേധിച്ചാണ് ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്തു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *