നിങ്ങൾ വിശ്വാസിയാണോ, മറ്റൊരു വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയോട് കോടതി

  • 29
    Shares

ശബരിമലയിൽ ദർശനത്തിനെത്തി വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമ കോടതിയൽ ഹാജരായി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായാണ് രഹ്ന ഹൈക്കോടതിക്ക് മുമ്പാകെ ഹാജരായത്. മതസ്പർധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഇവർ കോടതിയിൽ പറഞ്ഞു

നിങ്ങൾ വിശ്വാസിയാണോയെന്ന് ഹൈക്കോടതി രഹ്നയോട് ചോദിച്ചു. നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന് ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. എന്നാൽ മുസ്ലിം ആചാര പ്രകാരം ജീവിക്കുന്നയാളല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു. ജാമ്യാപേക്ഷ വിധി പറയാൻ ഹൈക്കോടതി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *