രക്തമൊഴുക്കൽ പരാമർശം: രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 15
    Shares

ശബരിമലയിലെ കലാപത്തിന് പിന്നിൽ പ്രവർത്തിക്കുകയും കൊച്ചിയിൽ വാർത്താ സമ്മേളനത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. മതസ്പർധ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ മൂത്രമൊഴിച്ചും രക്തമൊഴുക്കിയും ക്ഷേത്രം അശുദ്ധമാക്കാൻ 20 പേരെ നിർത്തിയിരുന്നുവെന്ന പരാമർശത്തിലാണ് കേസ്. രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമായി ഇതിനെ വിലയിരുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ പരാതിയിലാണ് പോലീസ് കേസ്. ഇതിന് മുമ്പായി പോലീസ് നിയമോപദേശം തേടിയിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *