നിങ്ങൾ, നിങ്ങൾ മാത്രമാണ് രാഹുൽ ഈശ്വർ ഉത്തരവാദി; കത്തിക്കയറി അർണാബ്
ശബരിമലയിൽ റിപ്പോർട്ടിംഗിനായി എത്തിയ റിപബ്ലിക്ക് ചാനലിന്റെ സൗത്ത് ഇന്ത്യൻ മേധാവി കൂടിയായ റിപ്പോർട്ടറെ ഭക്തരെന്ന പേരിൽ തമ്പടിച്ച അക്രമി സംഘം കയ്യേറ്റം നടത്തിയതിൽ പൊട്ടിത്തെറിച്ച് ചാനൽ മേധാവി അർണാബ് ഗോസ്വാമി. വാർത്തക്കിടെ അക്രമസംഭവങ്ങൾക്ക് നേതൃത്വവും ആഹ്വാനവും നൽകിയ രാഹുൽ ഈശ്വറെ ഫോണിൽ വിളിച്ചാണ് അർണാബ് രൂക്ഷമായി പ്രതികരിച്ചത്.
മുഖം മറച്ച് സ്ത്രീകളെ ആക്രമിക്കുന്നത് എന്ത് തരത്തിലെ ഭക്തിയാണെന്നും ഇവരെയാണോ നിങ്ങൾ ഭക്തരെന്ന് വിളിക്കുന്നതെന്നും അർണാബ് രാഹുലിനോട് ചോദിച്ചു. ഉത്തരം മുട്ടിയ രാഹുൽ ഈശ്വർ മാപ്പ് പലയാവർത്തി പറഞ്ഞു കൊണ്ടിരുന്നുവെങ്കിലും ചെവി കൊള്ളാൻ അർണാബ് തയ്യാറായിരുന്നില്ല
നിങ്ങൾ ആരാണെന്നാണ് വിചാരം. എന്റെ റിപ്പോർട്ടർ പൂജ പ്രസന്ന ആക്രമിക്കപ്പെട്ടു. നിങ്ങളാണ് ഇതിന് കാരണം. നിങ്ങളോട് നേരത്തെ പറഞ്ഞതാണ് അക്രമസംഭവങ്ങൾക്ക് നിങ്ങൾ കാരണമാകുമെന്ന്. ആക്രമണത്തിന് നേതൃത്വം നൽകിയത് നിങ്ങളാണ്. ഇതിന്റെ ഉത്തരവാദി നിങ്ങളാണെന്നും അർണാബ് പറഞ്ഞു
നിങ്ങൾ ഇപ്പോൾ തന്നെ പോയി പൂജയെ ആക്രമിച്ചവർക്കെതിരെ കേസ് നൽകണം. നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾ ഇതേ പോലെ ആക്രമിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നും അർണാബ് ചോദിച്ചു