ഭക്ഷണം കഴിക്കാൻ സമ്മതിച്ചില്ലെന്ന് രാഹുൽ; പഴവും ഓറഞ്ചും ഉച്ചയ്ക്ക് ഊണും വാങ്ങിച്ചു കൊടുത്തുവെന്ന് പോലീസ്

Loading...
  • 18
    Shares

ശബരിമലയിൽ രക്തം ചീന്തി ക്ഷേത്രം അശുദ്ധമാക്കാൻ 20 പേരെ നിർത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ രാഹുൽ ഈശ്വറെ പോലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നും എറണാകുളം സെൻട്രൽ പോലീസാണ് രാഹുലിന്റെ അറസ്റ്റ് ചെയ്തത്. തന്നെ ഭക്ഷണം കഴിക്കാൻ പോലും പോലീസ് സമ്മതിച്ചില്ലെന്ന് രാഹുൽ ഈശ്വർ ട്വിറ്റർ വഴി ആരോപിച്ചിരുന്നു. എന്നാൽ ഇത് പച്ചക്കള്ളമാണെന്നാണ് പോലീസ് പറയുന്നത്.

യാത്രക്കിടെ കഴിക്കാൻ രാഹുൽ ഈശ്വറിന് പഴവും ഓറഞ്ചും വാങ്ങി നൽകിയിരുന്നു. പിന്നീട് വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമായി യാത്രക്കിടെ മൂന്ന് സ്ഥലത്താണ് വാഹനം നിർത്തിയത്. വേണമെങ്കിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാമെന്ന് സെൻട്രൽ സിഐ അനന്തലാൽ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

യാത്രക്കിടെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു. എന്നാൽ ഇതും പച്ചക്കള്ളമാണ്. രാഹുൽ ട്വീറ്റ് ചെയ്തതടക്കം യാത്രക്കിടെയാണ്. ഭാര്യയെയും അമ്മയെയും അഭിഭാഷകരെയും രാഹുൽ ഈശ്വർ വണ്ടിയിൽ നിന്ന് ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *