ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കള്ളനെന്ന് ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ അമർഷം കൊണ്ട് പുളയുകയാണ് രാഹുൽ ഈശ്വർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ചാനൽ ചർച്ചയിൽ കള്ളനെന്ന് വിളിക്കുന്നത് വരെ എത്തി രാഹുൽ ഈശ്വറിന്റെ അമർം റിപബ്ലിക് ചാനലിന്റെ ചർച്ചയിലാണ് രാഹുൽ ഈശ്വർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് ആവർത്തിച്ച് ആവർത്തിച്ച് വിളിക്കുന്നത്.
നെഞ്ചിൽ കുത്തിയിരിക്കുന്ന ഇന്ത്യൻ പതാകയാണേ, നെഞ്ചിനുള്ളിലെ അയ്യപ്പ സ്വാമിയാണേ ദീപക് മിശ്ര കള്ളനാണ് എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. രാഹുൽ വ്യക്തിയാധിക്ഷേപം തുടർന്നതോടെ അഭിലാഷ് ഇടപെട്ടെങ്കിലും ചർച്ചയാണെന്നതുപോലും ഓർക്കാതെ രാഹുൽ ഈശ്വർ ബഹളം വെക്കുകയും അലറുകയുമൊക്കെ ആയിരുന്നു.
ചർച്ച കാണാം