രാഹുൽ ഈശ്വറെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ജാമ്യവ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറെ റിമാൻഡ് ചെയ്തത്. ഇന്ന് പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യവ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് റാന്നി കോടതിയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് പേടിച്ച് ഇയാൾ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. ഹിന്ദുമഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനായി പാലക്കാട് വന്നതോടെയാണ് പിടികൂടിയത്.