കെപി ശശികലക്കൊപ്പം പോലീസ് സ്‌റ്റേഷനിൽ നിന്ന് രാഹുൽ ഈശ്വറിന്റെ സെൽഫി; വീണ്ടും വിവാദം

  • 56
    Shares

കെ പി ശശികലക്കൊപ്പം പോലീസ് സ്‌റ്റേഷനിൽ നിന്ന് സെൽഫി എടുത്ത് രാഹുൽ ഈശ്വർ. പോലീസിന്റെ നിയന്ത്രണം മറികടന്ന് രാത്രിയിൽ ശബരിമലയിൽ പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവിടെ എത്തിയാണ് രാഹുൽ ഈശ്വർ സെൽഫി എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

ഇന്ന് രാവിലെ നിലയ്ക്കലിൽ നിന്ന് രാഹുൽ ഈശ്വറെ പോലീസ് തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ ഭയന്ന രാഹുൽ ഈശ്വർ തിരികെ പോരുകയും ചെയ്തു. തുടർന്നാണ് നേരെ റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് പോയത്.

കെപി ശശികലക്ക് തിരുവല്ല ആർഡിഒ ജാമ്യം നൽകിയിരുന്നു. 25,000 രൂപ കെട്ടിവെച്ചാണ് കെപി ശശികല ജാമ്യത്തിലിറങ്ങിയത്.

Met Sasikala teacher & Prithvipalji in Ranni Police Station Spoke to Police CI and objected their arrest

Posted by Rahul Easwar on Saturday, 17 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *