രാഹുൽ ഈശ്വറിന് ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ബന്ധമില്ല; തള്ളി പറഞ്ഞ് താഴമൺ കുടുംബം

  • 18
    Shares

രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രി കുടുബം. രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്ന് തന്ത്രി കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

രാഹുൽ ഈശ്വറിന്റേതായി വരുന്ന പ്രസ്താവനകളും വാർത്തകളും തന്ത്രി കുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഇന്ന് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തന്ത്രി കുടുംബം പത്രക്കുറിപ്പ് ഇറക്കിയത്.

വിധി പ്രകാരം രാഹുൽ ഈശ്വറിന് ശബരിമലയുമായോ തന്ത്രി കുടുംബമായോ ബന്ധമില്ല. പിന്തുടർച്ചാവകാശമില്ലെന്നും തന്ത്രി കുടുംബം വ്യക്തമാക്കി. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല. ദേവസ്വം ബോർഡുമായി തന്ത്രികുടുംബം നല്ല ബന്ധത്തിലാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *